കൊച്ചി: ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മൊബൈല്‍ ആപ്പുമായി ഫെഡറല്‍ ബാങ്ക് മുംബൈ, കൊച്ചി നഗരങ്ങളില്‍ തുടക്കം കുറിച്ചു. മുംബൈയില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേയും ആര്‍. വെങ്കട്ടരാമനും കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ചേര്‍ന്ന് ആപ്പ് പുറത്തിറക്കി. ഫെഡ്ബുക്കിന്‍െറ ഓപണ്‍ ഇറ്റ് യുവര്‍ സെല്‍ഫ് ആപ്പിലൂടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഉടന്‍ അക്കൗണ്ട് നമ്പറും ലഭിക്കും. ഈ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ വഴി 10,000 രൂപ വരെ പ്രാഥമികനിക്ഷേപമായി അടക്കാനും കഴിയും.
(courtesy:madhyamam)