പെപ്സി മേധാവി ഇന്ദ്ര നൂയിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച വേതന പാക്കെജ് 1.71 കോടി ഡോളര്‍. മുന്‍വര്‍ഷത്തേക്കാള്‍ ആറു ശതമാനം കൂടുതലാണ് ഇത്. പെപ്സിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമാണ് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി ഇപ്പോള്‍. 2006ല്‍ സിഇഒ സ്ഥാനത്തെത്തിയ നൂയിയുടെ ശമ്പളം ആദ്യമായിട്ടാണു കമ്പനി ഉയര്‍ത്തുന്നത്. സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ പെപ്സിയുടെ പ്രകടനം മോശമായതിനെത്തുടര്‍ന്നു നൂയിക്കെതിരേ ഓഹരിയുടമകള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജി സമ്മര്‍ദത്തിലാണു നൂയിയെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
No comments:
Post a Comment