Tuesday, December 22, 2015

ഇത് ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണല്‍ എം ഡി യും,നാട്ടികക്കാരനുമായ എം എ യൂസഫലി സാഹിബിനെ കുറിച്ച്മിഡിൽ ഈസ്റ്റ് ചന്ദ്രിക തയ്യാറാക്കിയ ഒരു വീഡിയോ ആൽബം ആണ് ..1990 ഗള്‍ഫ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടം,സ്വദേശികളും വിദേശികളും സ്വന്തം ക്ടുംബാങ്ങളോടോടു കൂടി ജീവന്‍ രക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നു,ഭക്ഷണ സാധനങ്ങള്‍,കുടിവെള്ളംതുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വലിയ ക്ഷാമം നേരിട്ടു തുടങ്ങിയ സമയം ഈ സമയത്താണ് എന്തെല്ലാം സംഭവിചാലും തനിക്ക് അന്നം തരുന്ന നാട്ടില്‍ തന്റ്റെ മരണം വരെ കൂടെ നില്‍ക്കും എന്ന് തീരുമാനിച്ച്ജനാബ് യൂസഫലി സാഹിബിന്റ്റെ നേതൃത്തത്തില്‍ ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണലിന്റ്റെആദ്യത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് "എമിരേറ്റ്സ് ജെനറല്‍ മാര്‍ക്കെറ്റ്" എന്ന സൂപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെഎയര്‍പോര്‍ട്ട് റോഡില്‍ ആരംഭിക്കുന്നത്, ഇത് ഒരളവ് വരെ അക്കാലത്ത് അവിടത്തെ ജനങ്ങള്‍ക്ക്‌ വലിയ ഒരു ആശ്വാസമായിരുന്നു,ഇത് യുഎഇ ലെ ഒട്ടു മിക്ക ദൃശ്യപത്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകകയും ചെയ്തു,ഇത് കേട്ടറിഞ്ഞ യുഎഇ യുടെ രാഷ്ട്രപിതാവും,അന്നത്തെ പ്രസിടണ്ടുമായിരുന്ന ബഹുമാന്യനായ ഷെയ്ഖ്‌ സായിദ് ബിന്‍സുല്‍ത്താന്‍ ജനാബ് യൂസഫലി സാഹിബിനെ കൊട്ടാരത്തിലേക്ക് നേരിട്ട് വിളിപ്പിക്കുകയുംമറ്റു രാജാക്കന്മാര്‍ മാത്രം ഇരിക്കുന്ന കസേരയില്‍ ഒരു സാദാരണക്കാരനായ അതും വിദേശിയായ യൂസഫലിക്കാനെ ഇരുത്തുകയും തന്റ്റെ സന്തോഷം അറിയിക്കുകയും,കൂടാതെ ഷെയ്ഖ്‌സായിദ് തന്റ്റെ എല്ലാ മക്കളെയും വിളിച്ചുവരുത്തി യൂസഫലിക്കാടെ പ്രവൃത്തിയെ പറ്റി പറയുകയും എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു,ഇന്ന് മഹാനായ ആ മനുഷ്യസ്നേഹി ഷെയ്ഖ്‌ സായിദ് ബിന്‍സുല്‍ത്താന്‍ നമ്മോടൊപ്പം ഇല്ലെങ്കിലും ആ മഹാന്റ്റെ മക്കള്‍ വാപ്പായുടെ ആ വാക്ക് ഇന്നും പാലിച്ചു പോരുന്നു...,ഇന്ന് നിങ്ങളുടെ എല്ലാവരുടെയം സ്നേഹ സഹകരണം കൊണ്ട് ലോകത്തിന്റ്റെ നാനാഭാഗത്തും അധിവേകം പടര്‍ന്നുപന്തലിച്ചു മുന്നോട്ട്പോകുന്ന 38000 ല്‍ അധികം വ്യത്യസ്ഥ രാജ്യക്കാരായ ആളുകള്‍ ജോലിചെയ്യുന്ന അതിൽ നാനാ ജാതി മതസ്ഥരായ 24000 മലയാളികൾ അഞ്ച് ബില്ല്യനില്‍( $5 billion) അധികം വാര്‍ഷിക വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റ്റെ ആസ്ഥാന മന്ദിരം അബുദാബിയില്‍ സ്ഥിതിചെയ്യുന്ന y ടവര്‍ ബില്‍ഡിങ്ങിലാണ്ഗൾഫു നാടുകളിൽ മുസ്ലീം അല്ലാത്ത സഹോദരങ്ങൾ മരണപ്പെട്ടാൽ മൃതദേഹം അവിടെ തന്നെ അടക്കം ചെയ്യാൻഗൾഫു നാടുകളിലെ നിയമം അനുവദിക്കുന്നില്ല ,ഇത് കാരണം പാവപ്പെട്ട പ്രവാസികൾക്ക് ഒരു പാട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു,ഈ വിഷമങ്ങൾ അദ്ധ്യേഹം അവിടത്തെ(യുഎഇ) ഭരണാധികാരികളെ നേരിട്ടറിയിക്കുകയും ഗൾഫു നാടുകളിൽ മുസ്ലീം അല്ലാത്ത സഹോദരങ്ങൾ മരണപ്പെട്ടാൽ മൃതദേഹം അവിടെ തന്നെ അടക്കം ചെയ്യാൻ അനുവാദം വാങ്ങുകയും അതിനുള്ള സ്ഥലം അനുവദിപ്പിക്കുകയും ചെയ്തു,ഇന്ന് ഹൈന്ദവ സഹോദരങ്ങളിൽ ആര് മരണപ്പെട്ടാലും അതാതു വിഭാഗത്തിന്റ്റെ രീതി അനുസരിച്ചുള്ള മരണാനന്തര പൂജ കർമ്മങ്ങൾ ചെയ്യാൻ പ്രത്യേകം പ്രത്യേകം അനുവാദവും വാങ്ങുകയും ചെയ്തു ,ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മലയാളി,മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യാക്കാരന്‍,രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി,അലീഗട് യൂണിവേഴ്സിറ്റി ഡോക്ട്രേറ്റ് നല്‍കി ആദരിച്ച ആള്‍,അബുദാബി ചേംബര്‍ ഓഫ്കോമ്മേഴ്സ് ബോര്‍ഡിലെക്ക് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യാക്കാരന്‍,കൊച്ചിന്‍ എയര്‍പോര്‍ട്ട് ഡയറക്ട്ടര്‍,കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ട്ടര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശനിക്ഷേപ കൂടിയാലോചന സമിതിയില്‍ മുതിര്‍ന്ന അംഗം,എയര്‍ഇന്ത്യ മുന്‍ ഡയറക്ട്ടര്‍,മുസ്‌ലിം എജുക്കേഷന്‍ സോസൈറ്റിയുടെ(MES) ആജീവനാന്ത ചെയര്‍മാന്‍,ഇനിയും ഒരുപാട് എണ്ണിയാല്‍ ഒടുങ്ങാത്ത പദവികളും,സ്ഥാനമാനങ്ങളുംഒരുപാട് പേരെ ജാതിയോ മതമോ നോക്കാതെ ഒരുപാട്പേര്‍ക്ക് ഇദ്ദേഹം ജോലി നല്‍കി. ഒരുപാട് അനാഥര്‍ക്ക് ഇദ്ദേഹം അഭയം നല്‍കി .ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇദ്ദേഹം പുതുജീവന്‍ നല്‍കിഈ മലയാളിയുടെ സാനിദ്ധ്യം ഇന്ന് ലോക ഭൂപടത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജാതിയും മതവും വർണവും നോക്കാതെ ഇദ്ദേഹം ഒരു പാട് പേരെ സഹായിച്ചു. മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാൻ ഇദ്ദേഹം ആർഭാടമായ സമൂഹ വിവാഹങ്ങൾ നടത്തിയില്ല. പക്ഷേ ആയിരകണക്കിനു പെൺ കുട്ടികളുടെ മംഗല്യ സ്വപനങ്ങൾ ഇദ്ദേഹം പൂവണിയിച്ചു. ഒരു പാട് വികലാംഗർക്കും വയോധികർക്കും ഇദ്ദേഹത്തിന്റെ മുടങ്ങാതെയുള്ള പങ്ക് ഇന്നും വീടുകളിൽ എത്തുന്നു. വീടില്ലാത്തവർക്ക് വീട് ,രോഗികൾക്ക് മരുന്ന് , ഇങ്ങനെ നീണ്ട് പോകുന്നു ചെറുതുo വലുതുമായ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.ലോകത്ത് എവിടെപ്പോയി പ്രസംഗിച്ചാലും ഒരു പ്രാവശ്യമെങ്കിലും നാട്ടികയെ കുറിച്ച് പറയാതിരിക്കില്ല മുൻപെല്ലാം ഞങ്ങളോട് എവിടെയാണ് സ്ഥലം എന്ന് ചോദിച്ചാൽ നാട്ടിക എന്ന് പറഞ്ഞാൽ മനസ്സിലാവില്ല ആദ്യം തൃശൂർ എന്ന് പറഞ്ഞാലേ മനസ്സിലാവുകയുള്ളൂ,പക്ഷെ ഇന്ന് കേരളത്തിലല്ല ലോകത്ത് എവിടെപ്പോയി പറഞ്ഞാലും ആളുകൾക്ക് മനസ്സിലാകും,ഈ മഹാൻ ജനിച്ച കേരളത്തിൽ പ്രത്യേകിച്ച് നാട്ടികയിൽ ജനിക്കാൻ കഴിഞ്ഞതിൽ എനിക്കും നിങ്ങൾക്കും ഒരുപാട് ഒരുപാട് അഭിമാനിക്കാംലൈക്കിനും ഷെയറിനും വേണ്ടിയല്ല ഇതൊക്കെ എഴുതുന്നത് . സത്യത്തിൽ നമ്മൾ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ജീവിക്കുന്ന യൂസഫലി എന്ന ഈ വലിയ സത്യത്തെ അല്ലെ?പത്മശ്രീ എം.എ യൂസഫലിക്കാനെ സ്നേഹിക്കുന്ന ഈ കൂട്ടായ്മയിൽ പങ്ക് ചേർന്ന എല്ലാ സുഹൃത്ത് ക്കൾക്കും നന്ദി. പ്രതീക്ഷകൾക്കും അപ്പുറം തുടങ്ങി ദിവസങ്ങൾ പിന്നിട്ടുമ്പോഴേക്കുo 21000+ സുഹ്യത്തുക്കൾ ഈ കൂട്ടായ്മയിൽ അണിചേർന്നു. ഈ വിജയത്തിന്റെ രഹസ്യം യൂസഫലി എന്ന മനുഷ്യനെ കുറിച്ചുള്ള നിങ്ങളുടെ ഹൃദയങ്ങളിലുള്ള സ്ഥാനമാണ്. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.Posted by യൂസഫ്അലി എം എ 

Tuesday, December 08, 2015


ലോക്കര്‍ ഡിസ്‌കൗണ്ട് നിങ്ങളുടെ എക്കൗണ്ടിലെ മൂന്ന് മാസത്തെ ശരാശരി ബാലന്‍സിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ലോക്കറിന് 1530 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. മൂന്ന് മാസത്തെ ശരാശരി ബാലന്‍സ് 50,000 രൂപയോ അതിന് മുകളിലോ ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഇന്‍ഷുറന്‍സ് ചില ബാങ്കുകള്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്‌സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിക്കപ്പെടുന്നതിനെതിരെയും ബാങ്കുകള്‍ പരിരക്ഷ നല്‍കുന്നുണ്ട്.പ്രൊമോഷണല്‍ ഓഫറുകള്‍ ബാങ്കുകള്‍ അവയുമായി അസോസിയേറ്റ് ചെയ്തിട്ടുള്ള റെസ്റ്റൊറന്റുകള്‍/ഷോപ്പുകള്‍ എന്നിവയില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. എക്കൗണ്ടിലെ ബാലന്‍സ് അനുസരിച്ച് ഓഫറുകളും കൂടുകയും ചെയ്യും.സ്വര്‍ണം വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് ചില ബാങ്കുകള്‍ തങ്ങളുടെ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാറുണ്ട്. എന്നാല്‍ ഡിസ്‌കൗണ്ട് ലഭിക്കണമെങ്കില്‍ എക്കൗണ്ടില്‍ കുറച്ചധികം ബാലന്‍സ് നിലനിര്‍ത്തണം.ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് വിദേശത്ത് ഷോപ്പിംഗ് നടത്താനും എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും സഹായിക്കുന്ന ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകള്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.ഡീമാറ്റ് എക്കൗണ്ടിന് ഫീസിളവ് ഡീമാറ്റ് എക്കൗണ്ടിന്റെ വാര്‍ഷിക ഫീസിളവ്, ഡീമാറ്റ്/ട്രേഡിംഗ് എക്കൗണ്ടുകള്‍ക്ക് കുറഞ്ഞ നിരക്ക് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് ഒരു ബാങ്കില്‍ എക്കൗണ്ട് ഉണ്ടെങ്കില്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്.





പ്രവര്‍ത്തനരഹിതമായ ബാങ്ക് അക്കൗണ്ട് എങ്ങനെ സജീവമാക്കാം?

രണ്ടു വര്‍ഷത്തെ കാലാവധിയില്‍ അക്കൗണ്ടില്‍ യാതൊരു ട്രാന്‍സാക്ഷന്‍സ്സും ഇല്ലാതിരുന്നാല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നതാണ്. പിന്നെ അക്കൗണ്ട് ഉടമയ്ക്ക് ഒരു ഇടപാടും നടത്താന്‍ സാധിക്കില്ല. ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഇങ്ങനെയുളള അക്കൗണ്ടുകള്‍ നമുക്ക് സജീവമാക്കാന്‍ കഴിയുന്നതാണ്.

അക്കൗണ്ട് സെര്‍ച്ച് ചെയ്യുക ബാങ്കിന്റെ വെബ്‌സൈറ്റ് നോക്കി അക്കൗണ്ട് ഉടമ തന്റെ അക്കൗണ്ട് ആക്ടീവ് ആണോ ഇല്ലയോ എന്ന് ഉറപ്പു വരുത്തുക.ആപ്‌ളിക്കേഷന്‍ നിങ്ങളുടെ അക്കൗണ്ട് പുനര്‍നിര്‍ണ്ണയിക്കാന്‍ ബാങ്ക് മാനേജര്‍ക്ക് ഒരു അപേക്ഷ നല്‍കേണ്ടത് ആണ്.KYC ഡോക്യുമെന്റ്സ്സ് അപേക്ഷ നല്‍കുന്നതിന്റെ കൂടെ KYC ഡോക്യുമെന്റസ്സ് അതായത് നിങ്ങളുടെ ഫോട്ടോ, പാന്‍ കാര്‍ഡ്, അഡ്രസ്സ് ഐഡി  പ്രൂഫ് ഇവ ഹാജരാക്കേണ്ടതാണ്.ട്രാന്‍സാക്ഷന്‍സ്സ് അക്കൗണ്ട് ആക്ടീവ് ആകാന്‍ അക്കൗണ്ട് ഉടമ കൂറച്ചു പണം ഈ അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത് ട്രാന്‍സാക്ഷന്‍സ്സ് നടത്തേണ്ടതാണ്.ചാര്‍ജ്ജുകള്‍ RBI യുടെ നിയമ പ്രകാരം അക്കൗണ്ട് ആക്ടീവ് ആക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

മൊബൈല്‍ ബാങ്കിങ് തട്ടിപ്പുകള്‍ ??


ഒട്ടുമിക്ക ബാങ്ക് സേവനങ്ങളും മൊബൈല്‍ അപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ പുരോഗതി കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും തട്ടിപ്പുകളുടെ എണ്ണവും ഇതോടൊപ്പം വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം ഓര്‍മിക്കണം. ഏറ്റവും രസകരമായ കാര്യം സൗകര്യങ്ങള്‍ ഒരുക്കി തരുന്ന സാങ്കേതിക വിദ്യയുടെ പഴുതുകളാണ് തട്ടിപ്പുകാരും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. മൊബൈല്‍ ട്രാന്‍സാക്ഷന്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സിം സ്വാപ് തട്ടിപ്പുമായി സംഘങ്ങള്‍ എത്തിയിട്ടുള്ളത്. എന്താണ് മൊബൈല്‍ സിം സ്വാപ് തട്ടിപ്പ്?

പ്രത്യേക മെയില്ഐഡി കൂടാതെ ബാങ്കിങ് ആവശ്യങ്ങള്ക്ക് പ്രത്യേകം മെയില്ഐഡി നല്കുന്നതും നല്ലതാണ്. എല്ലാത്തിനും ഒരേ ഇമെയില്ഐഡി ഉപയോഗിക്കുന്നത് തട്ടിപ്പുകാരുടെ ജോലി എളുപ്പമാക്കും.


പ്രത്യേക മെയില്ഐഡി കൂടാതെ ബാങ്കിങ് ആവശ്യങ്ങള്ക്ക് പ്രത്യേകം മെയില്ഐഡി നല്കുന്നതും നല്ലതാണ്. എല്ലാത്തിനും ഒരേ ഇമെയില്ഐഡി ഉപയോഗിക്കുന്നത് തട്ടിപ്പുകാരുടെ ജോലി എളുപ്പമാക്കും. എന്തിനാണ് സിം? സെക്യൂരിറ്റിയുടെ ഭാഗമായി അധികം ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകള്ക്ക് ഒടിപി വെരിഫിക്കേഷനും അലെര്ട്ടുകളും നിര്ബന്ധമാക്കിയിട്ടുണ്ട്.



എങ്ങനെ സിം കിട്ടും? ഫിഷിങ് അറ്റാക്കിലൂടെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്ചോര്ത്തിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഉപയോഗിച്ച് വ്യാജരേഖകളുണ്ടാക്കി സിം സ്വന്തമാക്കും. മൊബൈല്നഷ്ടപ്പെട്ടെന്നോ സിം കാര്ഡ് കേടായെന്നോ പറഞ്ഞാണ് മൊബൈല്കമ്പനികളെ സമീപിക്കുന്നത്. വ്യാജ എക്കൗണ്ടും സിം സ്വന്തമാക്കാനുണ്ടാക്കിയ വ്യാജ രേഖകള്ഉപയോഗിച്ച് തന്നെ ബാങ്ക് എക്കൗണ്ടുകള്തുറക്കാനും ഇത്തരം തട്ടിപ്പുകാര്ക്ക് സാധിക്കുന്നുണ്ട്. ബാങ്ക് എക്കൗണ്ടില്നേരത്തെ നിങ്ങളുടെ കംപ്യൂട്ടറില്നിന്നും ബാങ്ക് യൂസര്നെയിമും മറ്റും ഇവര്കരസ്ഥമാക്കി വെച്ചിട്ടുണ്ടാകും. മൊബൈല്നമ്പര്ഉള്ളതിനാല്വേണ്ട വെരിഫിക്കേഷനുകള്നടത്താനും ഒടിപി സ്വീകരിക്കാനും പുതിയ പാസ് വേര്ഡ് ഉണ്ടാക്കി കയറാനും സാധിക്കും. ചിലരുടെ കാര്യത്തില്പാസ് വേര്ഡ് പോലും കംപ്യൂട്ടറില്സേവ് ചെയ്തു വെച്ചിട്ടുണ്ടാകും. ബെനിഫിഷ്യറി ബാങ്ക് എക്കൗണ്ട് ലോഗിന്ചെയ്തതിനുശേഷം വ്യാജരേഖകള്ഉപയോഗിച്ച് ഉണ്ടാക്കിയ എക്കൗണ്ട് ബെനിഫിഷ്യറിയായി ആഡ് ചെയ്യും. അധിക പണമുള്ള എക്കൗണ്ടാണെങ്കിലും ഇത്തരത്തിലുള്ള ഒട്ടേറെ വ്യാജ എക്കൗണ്ടുകള്ആഡ് ചെയ്യും. അര മണിക്കൂര്കൊണ്ട് അതിലുള്ള പണമെല്ലാം ഇത്തരം എക്കൗണ്ടുകളിലേക്ക് ട്രാന്സ് ഫര്ചെയ്യും.

ഒറിജിനല്സിം പുതിയ സിം എടുത്തതുകൊണ്ട് സ്വാഭാവികമായും പഴയ സിം ബ്ലോക്കായി കാണും. അതുകൊണ്ട് ഒറിജിനല്എക്കൗണ്ട് ഹോള്ഡര് ട്രാന്സാക്ഷനെ കുറിച്ചൊന്നും അറിയുന്നുണ്ടാകില്ലെന്നതാണ് സത്യം. വ്യാജ എക്കൗണ്ടുകളില്നിന്നും പണം നിമിഷം നേരം കൊണ്ട് പിന്വലിച്ചു പോകും. എക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടന്നാലും അത് എവിടെയുമെത്തില്ലെന്നതാണ് വാസ്തവം. എങ്ങനെ തട്ടിപ്പ് തടയാം.? കൂടുതല്സെക്യൂരിറ്റി ഒടിപിയെ കൂടാതെ അഡീഷണല്സെക്യൂരിറ്റി ചോദ്യങ്ങളോ വെരിഫിക്കേഷന്രീതികളോ ആഡ് ചെയ്യുക. അതിനുള്ള ഓപ്ഷന്ഓണ്ലൈന്ബാങ്കിലുണ്ട്.



ഫോണ്ഡെഡായാല്പെട്ടെന്ന് കോള്വരാതാവുകയും സിഗ്നല്ഇല്ലാതാവുകയും ചെയ്താല്ഉടന്ഇക്കാര്യം കുറിച്ച് മൊബൈല്കമ്പനിയുടെ കസ്റ്റമര്കെയര്സെന്ററിനെ അറിയിക്കുക.



ഏറ്റവും കൂടുതല്തട്ടിപ്പ് നടക്കുന്നത് സോഷ്യല്മീഡിയയിലൂടെയാണ്. അവിടെ വ്യക്തമായ വിവരങ്ങള്കൊടുക്കാതിരിക്കുക. പ്രധാന മൊബൈല്നമ്പര്സോഷ്യല്മീഡിയയില്കൊടുക്കാതിരിക്കുന്നതാണ് നല്ലത്.