Saturday, March 19, 2016

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം...... ?

എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തിട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഇതിനായി തയ്യാറാക്കിയിട്ടുള്ള enps.nsdl.com സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.......മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട്, ആധാര്‍(ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം),പാന്‍ കാര്‍ഡ്, അപ് ലോഡ് ചെയ്യാനുള്ള ഫോട്ടോ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആവശ്യമാണ്. കുറഞ്ഞത് 500 രൂപയെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ കൈമാറുക...ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഭാവിയില്‍ നിക്ഷേപം നടത്തേണ്ടത്.......PF പോലെ അത്യാവശ്യ ഘട്ടങ്ങളിൽ NPS-ൽ നിന്നും പണം പിൻവലിക്കാൻ കഴിയില്ല എന്നത് ഒരു പോരായ്മയാണ്...വിരമിക്കുന്ന സമയത്ത് മാത്രമേ പണം തിരികെ കിട്ടുകയുള്ളൂ അതും ആകെ തുകയുടെ 40% മാത്രം ബാക്കി 60% ആന്വിറ്റിയിൽ നിക്ഷേപിച്ച് ഒരു നിശ്ചിത തുക മാസാമാസം പെൻഷനായി കിട്ടുകയും ചെയ്യും...നിക്ഷേപിക്കുന്ന തുകയുടെ 50% വരെ ഇക്വിറ്റിയുമായി ലിങ്ക് ചെയ്യാം എന്ന സാധ്യത ഉള്ളത് കൊണ്ട് (ആക്റ്റീവ് മോഡ്) ദീർഘകാല നിക്ഷേപത്തിൽ വളരെ മികച്ച റിട്ടേൺ പ്രതീക്ഷിക്കാം (റിസ്ക്‌ കൂടുതലാണെങ്കിലും)...ആളുകൾ ഇതിലേക്ക് ആകൃഷ്ടരായി വരുന്നതേ ഉള്ളൂ, പലർക്കും ഇതിനെ കുറിച്ച് വലിയ അറിവും ഇല്ല...80 C ക്ക് പുറമേ 50000 വരെ അധികം നികുതി ലാഭം (സേവിംഗ്) ലഭിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ മേന്മ. for more click here


No comments:

Post a Comment