മുംബൈ: ഏതു പാതിരാത്രിയും ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന എടിഎമ്മുകള്‍ ഇനി ബാങ്കുകളുടെ മാത്രം കുത്തകയല്ല. ബാങ്ക് ഇതര സ്ഥാപനങ്ങള്‍ക്കും എടിഎമ്മുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്.
വൈറ്റ് ലേബല്‍ എടിഎം എന്ന രീതിയിലായിരിക്കും ഇത്തരത്തിലുള്ള സ്വകാര്യ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഇവയ്ക്ക് ഏതെങ്കിലുമൊരു 'സ്‌പോണ്‍സര്‍ ബാങ്ക്' ഉണ്ടാവണം. ഈ ബാങ്കായിരിക്കും ഇത്തരം എടിഎമ്മുകളിലെ ഇടപാടുകള്‍ സെറ്റില്‍ ചെയ്യുക.
ബാങ്കുകള്‍ക്ക് സാന്നിധ്യം കുറഞ്ഞ പ്രദേശങ്ങളിലോ ഉയര്‍ന്ന വാടകയുള്ള സ്ഥലങ്ങളിലോ ആയിരിക്കും വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ കൂടുതലായി അനുവദിക്കുക. ഇതോടെ, ഓരോ ബാങ്കുകള്‍ക്കും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ എടിഎമ്മുകള്‍ തുറന്ന് മികച്ച സേവനം ഒരുക്കാന്‍ അവസരം ലഭിക്കും.
ഇപ്പോള്‍ തന്നെ നിരവധി ബാങ്കുകള്‍ തങ്ങളുടെ എടിഎം നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ 89,655 എടിഎമ്മുകളാണ് ഉള്ളത്. 2011 ഏപ്രില്‍ മുതല്‍ 2012 ജനവരി വരെയുള്ള 10 മാസക്കാലയളവില്‍ മാത്രം 14,477 പുതിയ എടിഎമ്മുകളാണ് രാജ്യത്ത് നിലവില്‍ വന്നത്.

No comments:
Post a Comment