മനുഷ്യരെ മനസിലാക്കാനുള്ള പുതിയ മനശാസ്ത്രങ്ങളിൽ ഒന്നാണ് NLP -Neuro Linguistic Programming. ?
ക്ലയന്റിന്റെ മനസ്സ് അറിഞ്ഞുള്ള സെയിൽസ് തന്ത്രംമനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന് ഒരു ചൊല്ലുണ്ട്.വേണമെന്ന് വിചാരിച്ച് പരിശ്രമിച്ചാൽ ഏത് കാര്യവും നടപ്പാക്കാനാകും.നാം ബന്ധപ്പെടുന്ന വ്യക്തിയുടെ മനോനില മനസ്സിലാക്കി പെരുമാറുകയാണെങ്കിൽ അയാളിൽ സ്വാധീനം ചെലുത്താൻ എളുപ്പമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.മനുഷ്യരെ മനസിലാക്കാനുള്ള പുതിയ മനശാസ്ത്രങ്ങളിൽ ഒന്നാണ് NLP -Neuro Linguistic Programming. സെയിൽസ് Management ഇൽ NLP തന്ത്രങ്ങൾ ഉപയോഗിച്ചാൽ ക്ലയന്റിന്റെ മനസ്സറിഞ്ഞു Business ചെയ്യാനാകും.ക്ലയന്റിന്റെ മനസറിയുക എന്നു പറഞ്ഞാൽ അയാൾ ഏതു തരക്കരനാണ്, അയാളുമായി സംഭാഷണം നടത്തേണ്ട ശൈലി എന്താണ് , അയാളുടെ ചിന്തയെ സ്വാധീനിക്കുന്നതെങ്ങനെ , അയാളെ അനുനയിപ്പിക്കാ എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ മനസിലാക്കുക എന്നാണർത്ഥം. അല്പം നിരീക്ഷണ പാടവമുള്ളവർക്ക് ക്ലയന്റിനെ എളുപ്പം മനസിലാക്കാനാകും . ഇവിടെയാണ് ന്യുറോ ലിഗ്യിസ്റ്റിക് പ്രോഗ്രമിങ്ങിംഗ് ഫലപ്രദമാകുന്നത് .സെയിൽസ് അനുനയത്തിന്റെ കലയാണ് .ഒരാളെ അനുനയിപ്പിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. സെയിൽസ് മാനേജുമെന്റിൽ ക്ലയന്റിന്റെ ബുദ്ധിയെ അല്ല വികാരത്തെ വേണം ലക്ഷ്യമിടാൻ . ക്ലയിന്റിന്റെ വികാരത്തിന്റെ ഭാഷയിലൂടെ സമീപിക്കണം . എങ്കിൽ അനുനയം എളുപ്പമാകും . താൻ അനുനയിക്കപെടുകയാണെന്നു എത്ര സമർത്ഥൻ ആയാലും ക്ലയന്റ് മനസിലാക്കുകയും ഇല്ല . വികാരത്തിന്റെ ഭാഷ മനസിലാക്കി സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് , അവർ ഉദേശം 50 -80 ശതമാനം കണ്ടു സെയിൽസ് വർദ്ധിപ്പിക്കാനാകും.// ക്ലയിന്റിന്റെ വ്യക്തിത്വം //ന്യുറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് അനുസരിച്ച് മനുഷ്യരുടെ സ്വഭാവഘടനയെ പ്രധാനമായി നാലായി തരം തിരിക്കാം. 1. ഡോമിനൻസ്- അധീശത്വമനോഭാവം പ്രകടിപ്പിക്കുന്നവർ .ഇത്തരക്കാർക്ക് അഹംഭാവം കൂടുതലായിരിക്കും . ഞാനൊരു മിടുക്കൻ എന്നായിരിക്കും വിചാരം. എല്ലാം എന്റെ നിയന്ത്രണത്തിൽ വേണമെന്ന് വിചാരിക്കും. അഹംഭാവതെ ത്രിപ്തിപെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളെ ഇവർ അനുവദിക്കൂ . 2.ഹൊസ്റ്റയിൽ -വളരെ കരുതലോടെ പെരുമാറുന്നവർ . ആളുകൾ തങ്ങളെ പറ്റിക്കുമോയെന്നാണ് ഇവരുടെ ഉത്കണ്ട . അതുകൊണ്ട് ഏതു സമ്പർക്കത്തിൽ അതീവ ജഗ്രതയോടെയെ ഇവർ ഇടപെടൂ .3.സബ്മിഷൻ -വിനയാന്വിതർ . മറ്റുള്ളവരോട് വളരെ ബഹുമാനപൂർവ്വം പെരുമാറും. പക്ഷേ ഇവരെ അനുനയിപ്പിക്കാൻ വളരെ വിഷമമാണ് . അതുകൊണ്ടു തന്നെ ഇവർ സ്വാദീനത്തിനു വഴങ്ങുകയില്ല .4.വാം -ഹൃദ്യമായി പെരുമാറുന്നവർ . ഇവരോട് കൂടുതൽ അടുത്തു കഴിഞ്ഞാൽ എന്തു സഹായവും ചെയിതു തരും . മറ്റുള്ളവർക്ക് വേണ്ടി സ്വയം ബലിയാടകാനും ചിലപോൾ ഇക്കൂട്ടർ തയാറാകും .// ക്ലയന്റിനു ആവശ്യമുള്ളത് നല്കുക // എല്ലാവരുടെയും സ്വഭാവഘടന മേൽ പറഞ്ഞ നാല് ഗ്രൂപ്പിൽ ഏതെങ്കിലും ഒന്നിലുൽപെടുമെന്നു കരുതരുത് . മനുഷ്യർ ഭിന്ന വ്യക്തിത്വം ഉള്ളവരായതിനാൽ ഈ നാല് സ്വഭാവഘടനയുടെയും കുറേയോകെ അംശങ്ങൾ ഓരോരുത്തരിലും കാണും. ചിലത് ശക്തമായിരിക്കും , മറ്റു ചിലതിന്റെ അംശങ്ങളെ കാണുകയുള്ളൂ എന്നു മാത്രം .ഈ സവിശേഷതയെ ആധാരമാക്കി വ്യക്തികളെ താഴെ പറയുന്ന പ്രകാരം തരം തിരിക്കാം.1. ഹൊസ്റ്റൈൽ -ഡോമിനറ്റ് അടിസ്ഥാനപരമായി വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവക്കാരാനിവർ . അതേസമയം ഡോമിനന്സിന്റെ പ്രെത്യെകതകളൊക്ക പ്രദർശിപ്പിക്കുകയും ചെയ്യും. ഓരോ ഇടപെടലുകളും തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സുരക്ഷിതമായിരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഇവരുടെ പ്രത്യേകതകൾ-മറ്റുള്ളവരോട് തികഞ്ഞും പുച്ഛം ഞാനൊരു കേമൻ എന്നൊരു ഭാവംകാരണമില്ലാതെയും തർക്കിക്കുന്ന സ്വഭാവംമറ്റുള്ളവർ പറയുന്നത് മുഴുവൻ കേട്ടിരിക്കാനുള്ള ക്ഷമ ഉണ്ടാകില്ല സങ്കുചിത മനസ്ഥിതി2. ഡോമിനന്ന്റെ - ഹൊംസ്റ്റൈൽ അടിസ്ഥാനപരമായി തലക്കനമുള്ളവരാനിവർ . മറ്റുള്ളവർ തന്നെ എപ്പോഴും വലിയ ആളായി പരിഗണിക്കണം എന്നാണിവരുടെ മനോഭാവം . അതേസമയം വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവക്കാരുമാനിവർ . പ്രത്യേകതകൾ- പൊതുവെ തണുപ്പന്മാരാന്. മറ്റുള്ളവർ പറ്റിക്കുമെന്ന് വിചാരിച്ചു ശക്തമായി പ്രതികരിക്കും .മറ്റുള്ളവർ കളിയാക്കുന്നത് ഇഷ്ടമല്ല .ജോലിയുടെ സ്റ്റാസിനെപ്പറ്റി എന്തെകിലും ചോദിച്ചാൽ തീരെ ഇഷ്ടപെടില്ല .തങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പ്ടും .3. ഹൊസ്റ്റൈൽ -സബ്മിസീവ് അടിസ്ഥാനപരമായി വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവം . എന്നാൽ മറ്റുള്ളവരോട് കാര്യമായി ശണ്ഠ കൂടുകയുമില്ല . ഇടപാടുകളിൽ അബദ്ധം പറ്റാതിരിക്കാൻ യുക്തി സഹമല്ലാത്ത ഡിമാന്റുകൾ വെയ്ക്കും . ഇവരുടെ പ്രത്യേകതകൾ -വാഗ്ദാനങ്ങൾ മുദ്രപത്രത്തിൽ എഴുതി തരുമോന്നു ചോദിക്കും. പുതിയ കാര്യങ്ങൾ എന്തെകിലും അവതരിപ്പിച്ചാൽ വിശ്വസിക്കുകയില്ല .എന്തെകിലും ചോദിച്ചാൽ അതെന്തിനാ നിങ്ങളിപ്പോ അറിയുന്നത് എന്ന് ചോദിക്കും4.സബ്മിസീവ് -ഹൊസ്റ്റൈൽ അണലിയുടെ സ്വഭാവമാണ് ഇവരുടേത് . ഒതുങ്ങിക്കൂടും, എന്നാൽ അപകടപ്പെടുമെന്നു വിചാരിച്ചു ചിലപ്പോൾ ആക്രമിച്ചാലുമായി . പ്രത്യേകതകൾ -എല്ലാവരിൽ നിന്നും അകന്നു നില്ക്കാൻ ശ്രേമിക്കും .എത്ര ചോദിച്ചാലും വലുതായി സംസാരിക്കില്ല പുതിയ ആശയങ്ങളോട് താല്പര്യം കാട്ടുകയില്ല . റിസ്ക് കുറഞ്ഞ ഇടപെടലുകൾക്കെ തയ്യാറാകൂ .5. സബ്മിസീവ്-വാം എന്തു പറഞ്ഞാലും ഭവിഷ്യതൊന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെടും .മോഹൻലാൽ അവതരിപ്പിച്ച ബാലേട്ടൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ ?? അതുപോലെ എല്ലാർക്കും സ്വീകാര്യനാകാനാണ് ശ്രേമിക്കുക . പ്രത്യേകതകൾ -എല്ലാവരോടും സൗഹൃദം പുലർതുമെങ്കിലും ആരുടേയും വാഗ്ദാനങ്ങളിൽ കണ്ണുമടച്ചു വിശ്വസിക്കില്ല .എന്ത് പറഞ്ഞാലും കേൾക്കും തിരിച്ച് ചോദ്യങ്ങൾ ചോദിക്കില്ല എല്ലാം സമ്മതിച്ചു തരുമെങ്കിലും ഒരു സാധനവും വാങ്ങുകയില്ല6.വാം - സബ്മിസീവ് നേരത്തെ പറഞ്ഞ ബാലേട്ടന്റെ ചേട്ടനാണ്. എല്ലാവർക്കും നൻമ ചെയ്ത് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാൻ ശ്രേമിക്കും . പ്രത്യേകതകൾ -എല്ലാവരോടും സൗഹൃദം പുലർത്തും ഒരു സാധനവും വാങ്ങുകയില്ലെങ്കിലും ധാരാളം പേരെ പരിചയപെടുത്തി തരുംഎല്ലാം നളെയാകട്ടെന്നു പറഞ്ഞു നീട്ടി കൊണ്ടുപോകും 7. ഡോമിനന്റെ -വാം സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവരാണ് ഏറ്റവും നല്ല ക്ല്യിന്റുകൾ . സാമാന്യം വിവരമുള്ളവരായിരിക്കും .പ്രത്യേകതകൾ-തങ്ങളുടെ അഭിപ്രായങ്ങൾ സുവ്യക്തമായി പറയും പ്രോടക്ടിനെ പറ്റി തികച്ചും സംഗതമായ ചോദ്യങ്ങൾ ചോദിക്കും വാങ്ങാൻ തീരുമാനിച്ചാൽ താമസിപ്പിക്കാതെ വാങ്ങുക തന്നെ ചെയ്യുംഈ 7 വിഭാഗം ആളുകളെയും മനസിലാക്കി അവർക്ക് ഹിതകരമായ വിധത്തിൽ Sales Presentation നടത്തി നോക്കൂ ,ഫലം കിട്ടുമെന്നുറപ്പ് .#NLPSalesMastery#Venue - Kerala,Bangkok & Dubai+91 8129 702 213workshops@lifelinefoundation.inwww.lifelinemindcare.org
Posted by Dr. PP Vijayan on Saturday, February 27, 2016
No comments:
Post a Comment