കേരളം കണ്ട ഏറ്റവും വലിയ വിവാഹത്തിനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം സാക്ഷിയായത്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിന് ഒരു വിസ്മയലോകം തന്നെയാണ് കൊല്ലത്ത് ഒരുക്കിയത്. രവി പിള്ളയുടെ മകള്‍ ഡോ. ആരതിയുടെയും ഡോ. ആദിത്യ വിഷ്ണുവുവിന്റെയും വിവാഹമാണ് അന്തർദേശീയ ശ്രദ്ധനേടിയത്. വിവാഹത്തിന്റെ വിഡിയോ കാണാം.
ബാഹുബലി സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹ വേദിക്കായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയത് കലാസംവിധായകനായ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ബാഹുബലി ടീം തന്നെയായിരുന്നു.
23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. കലാ സംവിധായകന് സാബു സിറിള്‍ ആണ് നേതൃത്വം നല്‍കിയത്.
55 കോടിയാണ് വിവാഹത്തിനായി ചെലവാക്കിയിരിക്കുന്ത്. ഇതിൽ മണ്ഡപത്തിന് മാത്രം 23 കോടി. രാജസ്ഥാൻ കൊട്ടാരങ്ങൾക്ക് സമാനമായ വേദിയായിരുന്നു ഇവർ തയാറാക്കിയത്. 75 ദിവസങ്ങൾ കൊണ്ടാണ് ഈ വേദി ഉണ്ടാക്കിയത്.
കണ്ണഞ്ചപ്പിക്കുന്ന കൂറ്റൻ സെറ്റുകളും ഗ്രാഫിക്സുകളുമായിരുന്നു ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാബു സിറിൽ എന്ന കലാകാരന്റെ മനസ്സില്‍ വിരിഞ്ഞ കാഴ്ചകളാണ് ബാഹുബലിയിലെ മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യത്തിന്റെമാറ്റു കൂട്ടാൻ കാരണമായത്.
ഇവിടെ നമ്മുടെ കേരളത്തിൽ മറ്റൊരു ‘മഹിഷ്മതി’ ഒരുങ്ങുകയാണ്. സാബു സിറിലിന്റെ നേതൃത്വത്തിൽ. ഒരു പക്ഷേ ബാഹുബലിയേക്കാൾ ഒരു കൂറ്റൻ സെറ്റ്. 23 കോടിയിലധികം രൂപയാണ് ഈ സെറ്റിന്റെ മുതൽമുടക്ക്. പറഞ്ഞുവരുന്നത് ഒരു ബ്രഹ്മാണ്ഡസിനിമയെക്കുറിച്ചല്ല. ഒരു വിവാഹമണ്ഡപത്തിന്റെ കാര്യമാണ്.
പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയ ലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. ഇതിനു പുറമേ ഒന്നരലക്ഷത്തോളം ചതുരശ്ര അടിവരുന്ന രണ്ടു കൂടാരങ്ങൾ കൂടി ഇവിടെ ഉയരുന്നു.
ഇന്ത്യൻ സിനിമയിലെ അത്ഭുതമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കൂറ്റൻ സെറ്റ് ഉയരുന്ന ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. ഈ ബ്രഹ്മാണ്ഡമണ്ഡപം ഏറ്റെടുക്കുന്നതിനായി ഒരു മത്സരംവരെ സംഘടിപ്പിച്ചിരുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് സാബു സിറിലിനെ തിരഞ്ഞെടുത്തത്.
ആദ്യമായാണ് സാബു സിറിൽ ഒരു വിവാഹത്തിന് വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു സാബു സിറിൽ തന്നെ പറയുന്നു.
ഓരോ ജോലിയും വെല്ലുവിളികളായി ഏറ്റെടുക്കുന്ന വ്യക്തിയാണ് സാബു സിറിൽ. ‘ഒരോന്നും നല്ല വെല്ലുവിളിയാണ്. അതാണ് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതും. ഇപ്പോഴത്തെ ഈ ജോലിയും ഏറെ വെല്ലുവിളികളുള്ളതാണ്. ആദ്യമായാണ് ഒരു വിവാഹത്തിന് ഞാൻ വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു തോന്നുന്നു. ഇത്രയും വിശാലതയിൽ കാറ്റും മഴയും ഒന്നും ഏൽക്കാതെ എല്ലാവർക്കും എല്ലാം കാണത്തക്ക രീതിയിൽ ഇത്രയും സജ്ജീകരണങ്ങൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാബു സിറിൽ പറഞ്ഞു.
ഉയർന്നു വന്ന് താമര പോലെ വിടരുന്ന മണ്ഡപം ആണ് ആശ്രാമം മൈതാനിയിൽ ഉയരുന്ന കൂറ്റൻ പന്തലിലെ വലിയ വിസ്മയം. മണ്ഡപത്തിന്റെ ഈ വ്യത്യസ്തതയാവും തന്നെ ഈ ജോലി ഏൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും സാബു സിറിൾ കരുതുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതെ, വിസ്മയിപ്പിക്കാൻ കഴിയുന്നവരെയാണല്ലോ കാലവും കാത്തുവയ്ക്കുന്നത്.....
ബാഹുബലിയേക്കാൾ കൂറ്റൻ സെറ്റ് കേരളത്തിൽ...

No comments:
Post a Comment