ഒട്ടുമിക്ക ബാങ്ക് സേവനങ്ങളും മൊബൈല്‍ അപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ പുരോഗതി കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും തട്ടിപ്പുകളുടെ എണ്ണവും ഇതോടൊപ്പം വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം ഓര്‍മിക്കണം. ഏറ്റവും രസകരമായ കാര്യം സൗകര്യങ്ങള്‍ ഒരുക്കി തരുന്ന സാങ്കേതിക വിദ്യയുടെ പഴുതുകളാണ് തട്ടിപ്പുകാരും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. മൊബൈല്‍ ട്രാന്‍സാക്ഷന്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സിം സ്വാപ് തട്ടിപ്പുമായി സംഘങ്ങള്‍ എത്തിയിട്ടുള്ളത്. എന്താണ് മൊബൈല്‍ സിം സ്വാപ് തട്ടിപ്പ്?
പ്രത്യേക മെയില്‍ ഐഡി കൂടാതെ ബാങ്കിങ് ആവശ്യങ്ങള്ക്ക് പ്രത്യേകം മെയില്‍ ഐഡി നല്‍കുന്നതും നല്ലതാണ്. എല്ലാത്തിനും ഒരേ ഇമെയില്‍ ഐഡി ഉപയോഗിക്കുന്നത് തട്ടിപ്പുകാരുടെ ജോലി എളുപ്പമാക്കും.
പ്രത്യേക മെയില്‍ ഐഡി കൂടാതെ ബാങ്കിങ് ആവശ്യങ്ങള്ക്ക് പ്രത്യേകം മെയില്‍ ഐഡി നല്‍കുന്നതും നല്ലതാണ്. എല്ലാത്തിനും ഒരേ ഇമെയില്‍ ഐഡി ഉപയോഗിക്കുന്നത് തട്ടിപ്പുകാരുടെ ജോലി എളുപ്പമാക്കും. എന്തിനാണ് സിം? സെക്യൂരിറ്റിയുടെ ഭാഗമായി അധികം ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകള്ക്ക് ഒടിപി വെരിഫിക്കേഷനും അലെര്ട്ടുകളും നിര്ബന്ധമാക്കിയിട്ടുണ്ട്.
എങ്ങനെ സിം കിട്ടും? ഫിഷിങ് അറ്റാക്കിലൂടെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഉപയോഗിച്ച് വ്യാജരേഖകളുണ്ടാക്കി സിം സ്വന്തമാക്കും. മൊബൈല്‍ നഷ്ടപ്പെട്ടെന്നോ സിം കാര്ഡ് കേടായെന്നോ പറഞ്ഞാണ് മൊബൈല്‍ കമ്പനികളെ സമീപിക്കുന്നത്. വ്യാജ എക്കൗണ്ടും സിം സ്വന്തമാക്കാനുണ്ടാക്കിയ വ്യാജ രേഖകള്‍ ഉപയോഗിച്ച് തന്നെ ബാങ്ക് എക്കൗണ്ടുകള്‍ തുറക്കാനും ഇത്തരം തട്ടിപ്പുകാര്ക്ക് സാധിക്കുന്നുണ്ട്. ബാങ്ക് എക്കൗണ്ടില്‍ നേരത്തെ നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നും ബാങ്ക് യൂസര്‍ നെയിമും മറ്റും ഇവര്‍ കരസ്ഥമാക്കി വെച്ചിട്ടുണ്ടാകും. മൊബൈല്‍ നമ്പര്‍ ഉള്ളതിനാല്‍ വേണ്ട വെരിഫിക്കേഷനുകള്‍ നടത്താനും ഒടിപി സ്വീകരിക്കാനും പുതിയ പാസ് വേര്ഡ് ഉണ്ടാക്കി കയറാനും സാധിക്കും. ചിലരുടെ കാര്യത്തില്‍ പാസ് വേര്‍ഡ് പോലും കംപ്യൂട്ടറില്‍ സേവ് ചെയ്തു വെച്ചിട്ടുണ്ടാകും. ബെനിഫിഷ്യറി ബാങ്ക് എക്കൗണ്ട് ലോഗിന്‍ ചെയ്തതിനുശേഷം വ്യാജരേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ എക്കൗണ്ട് ബെനിഫിഷ്യറിയായി ആഡ് ചെയ്യും. അധിക പണമുള്ള എക്കൗണ്ടാണെങ്കിലും ഇത്തരത്തിലുള്ള ഒട്ടേറെ വ്യാജ എക്കൗണ്ടുകള്‍ ആഡ് ചെയ്യും. അര മണിക്കൂര്‍ കൊണ്ട് അതിലുള്ള പണമെല്ലാം ഇത്തരം എക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യും.
ഒറിജിനല്‍ സിം പുതിയ സിം എടുത്തതുകൊണ്ട് സ്വാഭാവികമായും പഴയ സിം ബ്ലോക്കായി കാണും. അതുകൊണ്ട് ഒറിജിനല്‍ എക്കൗണ്ട് ഹോള്‍ഡര്‍ ഈ ട്രാന്‍സാക്ഷനെ കുറിച്ചൊന്നും അറിയുന്നുണ്ടാകില്ലെന്നതാണ് സത്യം. വ്യാജ എക്കൗണ്ടുകളില്‍ നിന്നും പണം നിമിഷം നേരം കൊണ്ട് പിന്വലിച്ചു പോകും. ആ എക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടന്നാലും അത് എവിടെയുമെത്തില്ലെന്നതാണ് വാസ്തവം. എങ്ങനെ തട്ടിപ്പ് തടയാം.? കൂടുതല്‍ സെക്യൂരിറ്റി ഒടിപിയെ കൂടാതെ അഡീഷണല്‍ സെക്യൂരിറ്റി ചോദ്യങ്ങളോ വെരിഫിക്കേഷന്‍ രീതികളോ ആഡ് ചെയ്യുക. അതിനുള്ള ഓപ്ഷന്‍ ഓണ്‍ലൈന്‍ ബാങ്കിലുണ്ട്.
ഫോണ്‍ ഡെഡായാല്‍ പെട്ടെന്ന് കോള്‍ വരാതാവുകയും സിഗ്നല്‍ ഇല്ലാതാവുകയും ചെയ്താല്‍ ഉടന്‍ ഇക്കാര്യം കുറിച്ച് മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററിനെ അറിയിക്കുക.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അവിടെ വ്യക്തമായ വിവരങ്ങള്‍ കൊടുക്കാതിരിക്കുക. പ്രധാന മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
courtesy: (malayalam.goodreturns.in)
No comments:
Post a Comment