കറന്‍സി നോട്ടിലെ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയില്‍ എഴുത്തുകുത്തുകള്‍ നടത്തരുതെന്നു റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. നോട്ടുകള്‍ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് നോട്ടില്‍ എഴുതാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കറന്‍സി നോട്ടിനെ സംബന്ധിച്ച് വാട്ടര്‍മാര്‍ക്ക് വിന്‍ഡോയാണ് എറ്റവും പ്രധാനപ്പെട്ട ഭാഗം. കറന്‍സിനി നോട്ടിന്റെ സുരക്ഷാ സംവിധാനം തന്നെ ഇവിടെയാണ്.
എന്നാല്‍ ആളുകള്‍ സന്ദേശങ്ങള്‍ എഴുതാനും, നമ്പരുകള്‍ എഴുതാനും ഈ ഭാഗമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതുകാരണം യഥാര്‍ത്ഥ കറന്‍സികളും വ്യാജ കറന്‍സികളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഇടകലര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ കറന്‍സി നോട്ടുകളില്‍ എഴുത്തുകുത്തുകള്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. പൊതുജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായും വിജയിപ്പിക്കാന്‍ കഴിയുമെന്നും അതിനാല്‍ ഇനിമുതല്‍ ആളുകള്‍ കറന്‍സി നോട്ടുകളില്‍ എഴുത്തുകുത്തുകള്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പു നല്‍കി.
എഴുത്തുകുത്തുകള്‍ കാരണമാണ് പ്രധാനമായും ഇന്നു തിരിച്ചറിയാന്‍ പറ്റാത്ത വിധം യഥാര്‍ത്ഥ കറന്‍സികളും വ്യാജ കറന്‍സികളും ഇടകലര്‍ന്നിരിക്കുന്നത്. ഈ എഴുത്തുകുത്തുകള്‍ ഇല്ലായിരുന്നെങ്കില്‍ സാധാരണക്കരനായ ആളുകള്‍ക്കു പോലും യഥാര്‍ത്ഥ നോട്ടും വ്യാജ നോട്ടും പെട്ടന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്നാല്‍ ഇന്നത് സാധ്യമാവതെ വന്നിരിക്കുകയാണെന്നും റിസര്‍വ്വ് ബാങ്ക് സൂചിപ്പിച്ചു.
No comments:
Post a Comment