ഒറ്റ ക്ലിക്കിൽ 300 രൂപ വരെ നേടിയാല്ലോ, അതും അഞ്ച് സെക്കൻഡിൽ. ഇത്തരത്തിലുള്ള എളുപ്പമുള്ള ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. for more information click here
നോട്ട് നിരോധനത്തിനെ തുടർന്ന് ഓൺലൈൻ പണമിടപാടുകൾ വർധിക്കുകയാണ്. സൗകര്യപ്രദമാണ് ഓൺലൈൻ പണമിടപാട് എങ്കിലും വഞ്ചിതരാകാൻ സാധ്യതകൾ കൂടുതലാണ്. പൊതുവേ അംഗീകരിക്കപ്പെട്ട ചില മുൻകരുതലുകൾ അറിയാം.
∙ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വളരെ സൂക്ഷിച്ചു മാത്രം വിവരങ്ങൾ പങ്കുവയ്ക്കുക. വ്യക്തിപരമായ വിവരങ്ങളും ആവശ്യമില്ലെന്നു നമുക്കു തോന്നുന്നവയും പുറത്തു വിടാതിരിക്കുക. ∙ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ഉപകരണങ്ങൾ, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ് ടോപ് എന്നിവ മറ്റാർക്കും കൊടുക്കാതിരിക്കുക. ∙ ഇ–വാലറ്റുകൾ ഉള്ള ഫോണുകൾ മറ്റാർക്കും ഫോൺ വിളികൾക്കായി നൽകാതിരിക്കുക. ∙ ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബ്രൗസറും പൊതു ഉപയോഗത്തിനു നൽകരുത്. ∙ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ, യൂസർ നെയിം, പാസ് വേഡ്, പിൻ നമ്പർ എന്നിവ ഫോണിൽ രേഖപ്പെടുത്തി സൂക്ഷിക്കരുത്. ∙ ഫോണിലൂടെ ഇ മെയിൽ വഴി രഹസ്യ വിവരങ്ങൾ ആർക്കും കൈമാറരുത്. ∙ സ്മാർട്ട് ഫോണും ടാബ്ലറ്റും ക്രെഡിറ്റ് കാർഡ് പോലെ തന്നെ കരുതുക. ഫോൺ നഷ്ടപ്പെട്ടാൽ ഇനി മുതൽ സിം കാർഡ് ബ്ലോക്ക് ചെയ്താൽ മാത്രം പോര. ഓൺലൈൻ ഇടപാടു നടത്തുന്ന സ്ഥാപനങ്ങളെയും ഉടൻ വിവരം അറിയിക്കുക. ∙ ഇന്റർനെറ്റ് പങ്കുവയ്ക്കുമ്പോൾ സൂക്ഷ്മത പുലർത്തുക. സുരക്ഷിതമല്ലാത്ത നെറ്റ് വർക്കിൽ നിന്നു വൈഫൈ എടുക്കുന്നതു രഹസ്യ വിവരങ്ങൾ നഷ്ടമാകാൻ ഇടയാക്കും. ∙ ഇടപാടുകൾ നടത്തുന്ന വെബ്സൈറ്റുകൾ സുരക്ഷിതമെന്ന് ഉറപ്പു വരുത്തുക. കാഴ്ചയിൽ ഒരു പോലെയും ഒന്നോ രണ്ടോ അക്ഷരങ്ങൾ വ്യത്യാസപ്പെടുത്തിയും ഒറിജിനലിനെ വെല്ലുന്ന വ്യാജ യുആർഎൽ ഇപ്പോൾ ലഭ്യമാണ്. ∙ ഇടപാടുകൾ നടത്തുന്ന വെബ്സൈറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. സൈറ്റ് വിവരങ്ങൾ (എബൗട്ട് അസ്), ബന്ധപ്പെടാനുള്ള വിവരങ്ങൾ (കോൺടാക്റ്റ് അസ്) എന്നീ ഭാഗങ്ങൾ പരിശോധിക്കുക. വെബ്സൈറ്റിനു സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടോയെന്നും നോക്കുക. ∙ എല്ലാ ഇടപാടുകൾക്കും എന്തെങ്കിലും രേഖ സൂക്ഷിക്കുക. എസ്എംഎസ്, ഇ മെയിൽ എന്നിവയിൽ രസീതു ലഭിച്ചുവെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഇടപാടു നടത്തിയതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുക.
(courtesy: manorama)


